അറസ്റ്റിലായ പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരം; പി. സി ജോർജിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകരും; സംഭവം ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing അറസ്റ്റിലായ പിന്നാലെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരം; പി. സി ജോർജിനെതിരെ പ്രതിഷേധവുമായി  മാധ്യമപ്രവർത്തകരും; സംഭവം ഇങ്ങനെ

പീഡനക്കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പി .സി ജോർജ്. അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് പി. സി ജോർജ് അപമര്യാദയായി പെരുമാറുകയായിരുന്നു.

പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവർത്തക പി. സി ജോർജിനോട് ചോദിച്ചു. ഉടനെ ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്ന് പറഞ്ഞ് ജോർജ് അപമാനിക്കുകയായിരുന്നു. കൈരളി ടിവി റിപ്പോർട്ട് ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്.

ജോർജിൻ്റെ പരാമർശത്തിനെതിരേ അപ്പോൾ തന്നെ ചുറ്റുംകൂടിയ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ജോർജിൻ്റെ പ്രതികരണങ്ങൾ. ഇതിനിടെ ജോർജിനൊപ്പമുണ്ടായിരുന്നവർ ഷീജയ്ക്ക് നേരേ കയ്യേറ്റത്തിനും മുതിർന്നു.

0Shares