പിതാവിന് പിന്നാലെ മകൻ; കന്നി മത്സരത്തിലൂടെ പി.ബിയുടെ മകൻ ദേലംപാടി പിടിച്ചെടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing പിതാവിന് പിന്നാലെ മകൻ; കന്നി മത്സരത്തിലൂടെ പി.ബിയുടെ മകൻ ദേലംപാടി പിടിച്ചെടുത്തു

മുള്ളേരിയ/ കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിലേക്കുള്ള ദേലംപാടി ഡിവിഷൻ പി.ബി ഷെഫീഖ് പിടിച്ചെടുത്തു. ഇടത് കൈകളിൽ നിന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ പി.ബി ഷെഫീഖ് കന്നി വിജയത്തിലൂടെ ഡിവിഷൻ പിടിച്ചെടുത്തത്.

അന്തരിച്ച മുൻ മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്‍റെ മകനാണ് പി.ബി ഷെഫീഖ്. മുന്‍പ് പിബി അബ്ദുൽ റസാഖ് മത്സരിച്ച് വിജയിച്ച ഡിവിഷൻ കൂടിയാണ് ദേലംപാടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുശലൻ കനത്തനെയാണ് ഷെഫീഖ് പരാജയപ്പെടുത്തിയത്.

0Shares