പി.ബി.എം സ്‌കൂൾ സ്‌പോർട്‌സ് മീറ്റ്; മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു

You are currently viewing പി.ബി.എം സ്‌കൂൾ സ്‌പോർട്‌സ് മീറ്റ്; മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു

കാസർകോട്: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ വാർഷിക സ്‌പോർട്‌സ് മീറ്റ്. ബദിയടുക്ക പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിനീഷ് വി.ആർ ഉദ്ഘാടനം ചെയ്തു. മീറ്റിനോട് അനുബന്ധിച്ച നടന്ന മാർച്ച് പാസ്റ്റിന് അഭിവാദ്യം സ്വീകരിച്ചു.

സ്‌കൂൾ ചെയർമാൻ പി.ബി ഷഫീഖ് റസാഖ് പതാക ഉയർത്തി. സ്‌കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞി പരിപാടിയിൽ അധ്യക്ഷനായി.

പി.ടി.എ വൈസ്. പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ എം.എ മക്കാർ, മദർ പി.ടി.എ പ്രസിഡണ്ട് നസീമ അഷ്‌റഫ്, പി.ടി.എ മെമ്പർമാരായ പുരുഷോത്തമൻ നായർ, സലാം ചെർക്കള, ഹുസ്സൈൻ ബേർക്ക, ഇബ്രാഹിം ആദൂർ, ഇബ്രാഹിം കോയർകൊച്ചി, അക്കാദമിക് കോർഡിനേറ്റർ രമ, സ്‌കൂൾ ഹൗസ് കോർഡിനേറ്റർ സുനിത തുടങ്ങിയവർ സംബന്ധിച്ചു.

0Shares