
കാസർകോട്: മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എ.യുമായിരുന്ന പി.ബി അബ്ദുൽ റസ്സാഖിന്‍റെ രണ്ടാം ചരമവാർഷിക ദിനമായ ഒക്ടോബർ 20 ന് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ഓൺലൈനിൽ അനുസ്മരണ സമ്മേളനം നടത്തും. വൈകീട്ട് 6.30. മണിക്ക് സൂം മീറ്റിൽ നടക്കുന്ന അനുസ്മരണസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി .കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും അഭ്യർത്ഥിച്ചു.
