സാമൂഹ്യ പ്രസക്‌തിയുള്ള നാടകവുമായി പരിഷത്ത് ഗ്രാമ ശാസ്ത്ര പദയാത്ര; കാസർകോട് മേഖലയിൽ ഊഷ്‌മളമായ സ്വീകരണങ്ങൾ

You are currently viewing സാമൂഹ്യ പ്രസക്‌തിയുള്ള നാടകവുമായി പരിഷത്ത് ഗ്രാമ ശാസ്ത്ര പദയാത്ര; കാസർകോട് മേഖലയിൽ ഊഷ്‌മളമായ സ്വീകരണങ്ങൾ

കുറ്റിക്കോൽ / കാസർകോട്: ‘പുത്തൻ ഇന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം’ എന്ന സന്ദേശവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര പദയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണങ്ങൾ.

സാമൂഹിക പ്രസക്‌തിയുള്ള നാടകവുമായാണ് പദയാത്ര നടന്നത്. വെള്ളിയാഴ്‌ച പടുപ്പിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം എം.ദിവാകരൻ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ കെ.എൻ രാജൻ അധ്യക്ഷനായി.

നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കുറ്റിക്കോൽ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.ശോഭനകുമാരി, പഞ്ചായത്ത് അംഗം ഷമീർ കുമ്പക്കോട്, പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ടി സുകുമാരൻ, ജില്ലാ കമ്മിറ്റിയംഗം കെബാലകൃഷ്ണൻ, മേഖല പ്രസിഡണ്ട് സുരേഷ് പയ്യങ്ങാനം സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.നാരായണൻ സ്വാഗതവും മേഖല സെക്രട്ടറി അശോകൻ ബീംബുങ്കാൽ നന്ദിയും പറഞ്ഞു.

ശനിയാഴ്‌ച രാവിലെ കുറ്റിക്കോലിൽ ബാലകൃഷ്ണൻ കൈരളി പ്രസംഗിച്ചു. സംഘാടകസമിതി ചെയർമാൻ പി.മാധവൻ അധ്യക്ഷനായി. ജാഥാ ലീഡർ സുരേഷ് പയ്യങ്ങാനം പ്രസംഗിച്ചു.

മുന്നാട്, കുണ്ടംകുഴി, പെർലടുക്ക എന്നിവിടങ്ങളിൽ പദയാത്രക്ക് സ്വീകരണം നൽകി. സമാപന സമ്മേളനം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ജി.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്‌തു. പരിപാടിയിൽ നിരവധിപേർ സംബന്ധിച്ചു.

0Shares