
കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ആവശ്യപ്പെട്ടു. തൃക്കരിപ്പൂര്‍- പേക്കടം- ആയിറ്റി റോഡ് തൃക്കരിപ്പൂര്‍ വെള്ളാപ്പ് പി.ഡബ്ല്യു.ഡി റോഡും വെള്ളാപ്പ് ആയിറ്റി പടന്ന പി.ഡബ്ല്യു.ഡി റോഡും ബന്ധിപ്പിക്കുന്ന ഈ റോഡിന് മൂന്ന് കിലോ മീറ്റർ ദൈര്‍ഘ്യമുണ്ട്.

നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡ് ഉപയോഗിക്കുന്നത്. അതിനാല്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുവാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.
