
മലപ്പുറം: ഏപ്രിൽ 9 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ മുതിർന്ന നേതാവ് എം.കെ മുനീർ ഇത്തവണ മാറിനിന്നു. അദ്ദേഹത്തിന് പകരം കോഴിക്കോട് സൗത്തിൽ യുവ നേതാവ് ഫൈസൽ ബാബുവിനെ ഉൾപ്പെടുത്തി. രണ്ട് വനിതകൾക്കും സീറ്റ് നൽകി ലീഗ് കരുത്ത് കാട്ടുകയാണ്. കാസറഗോഡ് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കെഎം ഷാജിക്ക് വേങ്ങരയാണ് നൽകിയത്. പകരം പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും ഇത്തവണ ജനവിധി തേടും. വനിതകൾക്ക് പ്രധാനം നൽകുന്നതിനായി ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിലും ജയന്തി രാജൻ കൂത്തുപറമ്പിലും ജനവിധി തേടും. തിരൂരങ്ങാടിയിൽ അബ്ദുറബ്ബിൻ്റെ അനിയൻ അൻവർ നഹയാണ് കളത്തില്‍ ഇറങ്ങുക. പുനലൂർ, ചേലക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
യു.ഡി.എഫ് മുന്നണിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍
- മഞ്ചേശ്വരം – എ കെ എം അഷറഫ്
- കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
- അഴിക്കോട് – കരീം ചേലേരി
- കൂത്തുപറമ്പ് – ജയന്തി രാജൻ
- കുറ്റിയാടി – പാറക്കൽ അബ്ദുള്ള
- പേരാമ്പ്ര – ഫാത്തിമ തഹലിയ
- തിരുവമ്പാടി – കാസിം കൂടരഞ്ഞി
- കൊടുവള്ളി – പി കെ ഫിറോസ്
- കുന്നമംഗലം – റസാക്ക് മാസ്റ്റർ
- കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
- വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
- കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
- മഞ്ചേരി- അഡ്വ. റഹ്മത്തുള്ള
- ഏറനാട് – പി കെ ബഷീർ
- മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
- മങ്കട – മഞ്ഞളാം കുഴി അലി
- പെരിന്തൽമണ്ണ – നജീബ് കാന്തപുരം
- വേങ്ങര – കെ എം ഷാജി
- കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
- തിരൂർ – കുറുക്കോളി മൊയ്തീൻ
- താനൂർ – പി കെ നവാസ്
- തിരൂരങ്ങാടി – പി എം എ സമീർ
- മണ്ണാർകാട് – എൻ ഷംസുദ്ദീൻ
- ഗുരുവായൂർ – സി എച്ച് റഷീദ്
- കളമശ്ശേരി – അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ
