
തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്‍റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻ.ഐ.എക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിർദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയോട് നിർദേശിച്ചിരുന്നു.

കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദേശം ഡി.ജി.പി നൽകിയത്.
ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
