കോണ്‍ഗ്രസ് വഴിതെറ്റി സഞ്ചരിക്കുന്നു: പാലക്കാട് ഡി.സി.സി സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിൽ ചേർന്നു

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കോണ്‍ഗ്രസ് വഴിതെറ്റി സഞ്ചരിക്കുന്നു: പാലക്കാട് ഡി.സി.സി സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിൽ ചേർന്നു

പാലക്കാട്: കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്. ആത്മാർത്ഥത ഇല്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം.

അതുകൊണ്ടാണ് ഞാൻ സി.പി.ഐ.എമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു, ഷൊർണൂർ വിജയൻ പറഞ്ഞു.

കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുക ആണെന്നും ഓരോ നേതാക്കള്‍ക്കും ഓരോ ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മുമായി അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. തനിക്ക് ഒപ്പം നില്‍ക്കുന്ന നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് കടന്നുവരും. ആത്മാഭിമാനം ഉള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ നിലനില്‍ക്കാന്‍ പറ്റില്ലെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.

0Shares