
കാസർകോട്: ജീവിച്ച കാലത്ത് വലിയ തോതിൽ നന്മ ചെയ്ത മനുഷ്യ സ്നേഹിയായിരുന്നു ഡോ.പി.എ ഇബ്രാഹിം ഹാജി എന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തൻ്റെ സമ്പത്തിൽ നിന്നും സമയത്തിൽ നിന്നും നല്ലൊരു ഭാഗം സമൂഹത്തിൻ്റെ നന്മക്കു വേണ്ടി വിനിയോഗി ക്കുവാനും നടന്നു വന്ന വഴികളെ വിസ്മരി ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ച ഇബ്രാഹിം ഹാജിയുടെ വേർപാട് നമ്മുടെ സമൂഹത്തിൻ്റെ പൊതു നഷ്ടമാണ്.- അദ്ദേഹം പറഞ്ഞു.
കാസർകോട് സി.എച്ച് സെൻ്റർ ഹോട്ടൽ സിറ്റി ടവർ ഓഡിറ്റോറിയ ത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി. ബിസിനസിൽ സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് ഇബ്രാഹിം ചെയ്തത്. നിശ്ചയ ദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് നേടിയെടുത്ത തൻ്റെ സാമ്പത്തികാഭിവൃദ്ധി സമൂഹത്തിൻ്റെയും അടിസ്ഥാന വിഭാഗത്തിൻ്റെയും നന്മക്ക് വേണ്ടി വിനിയോഗിക്കാനും സ്വന്തമായി ജീവ കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.

സാമൂഹ്യ സാംസ്കാരിക മേഖലയിൽ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങൾ അദ്ദേഹം കാണാതിരുന്നില്ല. ജാതി മത വിത്യാസമില്ലാതെ യായിരുന്നു അദ്ദേഹത്തിൻ്റെ സേവന പ്രവർത്തനങ്ങൾ.ചന്ദ്രികയിൽ സാമ്പത്തിക പ്രയാസങ്ങൾ വന്നപ്പോൾ അതിന് പരിഹാരം കാണാൻ ഡയറക്ടറായ അദ്ദേഹം അവസാനം വരെ പ്രയത്നിച്ചിരുന്നു. ചന്ദ്രികയുടെ പരിഷ്കരണങ്ങൾ ആരംഭിച്ച ഘട്ടത്തിലാണ് അദ്ദേഹത്തിൻ്റെ വേർപാട് ഉണ്ടായത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം കോളിയാട് അധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി സെക്രട്ടറി കെ.എസ്.ഹംസ ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എൻ.എ നെല്ലിക്കുന്ന് എം.എൽ. എ ,സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, എം.സി ഖമറുദ്ധീൻ, എൻ.എ അബൂബക്കർ, യഹിയ തളങ്കര, അഡ്വ.കെ. ശ്രീകാന്ത് ,എം.ബി യൂസുഫ് അസീസ് മരിക്കെ വി.പി. അബ്ദുൾ ഖാദർ, മുസ ബി ചെർക്കള, അഷ്റഫ് എടനീർ, എ.എം കടവത്ത് ടി.എ. മൂസ, അബ്ദുല്ല കുഞ്ഞി ചെർക്കള, എം. അബ്ബാസ്, എ.ബി ഷാഫി, അഡ്വ. വി.എം മുനീർ, ഹനീഫ മരവയൽ, കെ. മൊയ്തീൻ കുട്ടി ഹാജി,അൻവർ ചേരങ്കൈ, ലുഖ്മാൻ തളങ്കര, ഷാഫി പാറക്കെട്ട് ,കെ.പി മുഹമ്മദ് അഷ്റഫ്, സഹീർ ആസിഫ്, ആബിദ് ആറങ്ങാടി, എ.അഹ്മദ് ഹാജി എ.പി ഉമ്മർ, പി.പി നസീമ ടീച്ചർ, പി.എ അബൂബക്കർ ഹാജി, ബഷീർ വെള്ളി ക്കോത്ത്, ഖത്തർ സാലിഹ് ഹാജി, ബേക്കൽ ടി.എ ഷാഫി, അഡ്വ. ബേവിഞ്ച അബ്ദുല്ല, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട് ,ബീഫാത്തിമ ഇബ്രാഹിം ഷാഹിന സലീം തുടങ്ങിയവർ പ്രസംഗിച്ചു.
