
ചെറുവത്തൂര്‍/ കാസര്‍കോട്: ദീര്‍ഘ കാലം പിലാവളപ്പ് മുസ്‌ലിം ജമാഅത് പ്രെസിഡന്റും, ആദ്യകാല എസ്. വൈ.എസ് യൂണിറ്റ് പ്രസിഡന്റും സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയുമായിരുന്ന വി . പി മഹ്മൂദ് ഹാജി പിലാവളപ്പ് (90) നിര്യാതനായി.
ഭാര്യ പരേതയായ എം. ബീഫാത്തിമ. മക്കള്‍ സാബിര്‍, സാബിത്, ജാബിര്‍, ശഫീഖ് അമാനി, ശഹീദ്, സാദിഖ്, ശാക്കിര്‍ (എസ്. വൈ.എസ് സോണ്‍ സാംസ്‌കാരിക സെക്രട്ടറി), സ്വാലിഹ് നഈമി, ശമീം, പരേതയായ സാഹിറ. മരുമക്കള്‍ താഹിറ, സമീറ, ഫാത്തിമ, കുഞ്ഞാസിയ, ഹബീബ, റുക്സാന, ശഫീദ, ഉമ്മുകുല്‍സു, മുബഷിറ.

പിലാവളപ്പ് ജമാഅത്ത് പള്ളിപ്പരിസരത്ത് ഖബറടക്കി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി യൂസുഫ് മദനി ചെറുവത്തൂര്‍, എസ്. എസ്. എഫ് ജില്ലാ സെക്രട്ടറി റഈസ് മുഈനി, സഅദിയ്യ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ ഹമീദ് ടി. പി സിറാജ് പ്രൊമോഷന്‍ കൗണ്‍സില്‍ തൃക്കരിപ്പൂര്‍ സോണ്‍ ചെയര്‍മാന്‍ ഹുസൈന്‍ ഹാജി എന്നിവര്‍ വീട് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും അഭ്യര്‍ത്ഥിച്ചു.
