ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷം; പ്രവേശനോത്സവം ആഘോഷമാക്കി പി.ബി.എം വിദ്യാലയവും; ഉദ്‌ഘാടകനായി വിദ്യാനഗർ എസ്.ഐ; സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്തും

You are currently viewing ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷം; പ്രവേശനോത്സവം ആഘോഷമാക്കി പി.ബി.എം വിദ്യാലയവും; ഉദ്‌ഘാടകനായി വിദ്യാനഗർ എസ്.ഐ; സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്തും

നെല്ലിക്കട്ട (കാസർകോട്): 2024 -25 അദ്ധ്യയനവർഷത്തെ വരവേറ്റ് പി.ബി.എം വിദ്യാലയവും. പ്രവേശനോത്സവം അതി വിപുലമായി ആഘോഷിച്ചു. ആകാശത്തോളം അലതല്ലിയ അഭിമാന നിമിഷത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് കുട്ടികളെ വരവേറ്റുകൊണ്ട് പ്രിൻസിപ്പാൾ നിസാം ബോവിക്കാനം പറഞ്ഞു. വിദ്യാലയത്തിൻ്റെ വികസനവും പഠനനിലവാരവും വാർഷിക അവലോകനവും പരിപാടിയിൽ അവതരിപ്പിച്ചു. പ്രവേശനോത്സവം വിദ്യാനഗർ എസ്.ഐ വിജയൻ മേലത്ത് ഉദ്‌ഘാടനം ചെയ്തു.

നല്ല മക്കളെ വാർത്തെടുക്കാനും നല്ല സമൂഹ നിർമ്മിതിക്കും ലഹരിമുക്ത നാടിനായി പോലീസ് നടത്തുന്ന പോരാട്ടത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാമെന്ന് എസ്.ഐ. മക്കളെ നേർവഴിക്കു നയിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പങ്കാളിയാകണം. സ്കൂൾ പരിസരങ്ങളിൽ ലഹരി വിൽപ്പന ഇല്ലന്ന് ഉറപ്പ് വരുത്താൻ പോലീസിനൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൈകോർക്കണമെന്ന് എസ്.ഐ വിജയൻ മേലത്ത് പറഞ്ഞു.

അർപ്പണ ബോധത്തോടെ പ്രയത്നിക്കുന്ന അധ്യാപകർ, വിദ്യാലയത്തിലെ മറ്റു അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ തുടങ്ങി വിദ്യാലയത്തിൻ്റെ വളർച്ചക്ക് മാത്രമല്ല ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ പി.ബി.എമ്മിനൊപ്പം താണും തണലുമായി നിൽക്കുന്നത് നല്ലവരായ നാട്ടുകാരാണെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. ഈ വർഷം മുഴുവൻ വിഷയത്തിലും A+ നേടിയ 23 കുട്ടികളെയും യോഗം അഭിനന്ദിച്ചു.

പി.ബി.എം ട്രസ്റ്റ് മെമ്പർ സഫിയ അബ്ദുൽ റസാക്ക് മുഖ്യാതിഥിയായി പങ്കടുത്തു. പി.ബി അബ്ദുറഹ്മാൻ, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മക്കാർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ്മാരായ സലാം ചെർക്കള, എ.ബി ഹാരിസ് പൊവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അൻഷിഫ അർഷാദ്, പുരുഷോത്തമൻ നായർ, ഇബ്രാഹിം കൊയർകൊച്ചി, ഇബ്രാഹിം ആദൂർ, ആയിഷ പൊവ്വൽ, ഹൈസ്കൂൾ സെക്ഷൻ ഹെഡ് പിംഗലാക്ഷി തുടങ്ങിയവർ പ്രവേശനോത്സവത്തിന് ആശംസകൾ അറിയിച്ച് സന്നിഹരായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും മദ്രസ്സ പൊതു പരീക്ഷയിൽ വിജയം നേടിയ കുട്ടികളെയും സ്നേഹോപഹാരം നൽകി ആദരിച്ചു. നവാഗതരായ കുട്ടികളെ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്.

0Shares