മൊബൈലില്‍ അമിതമായി ചാറ്റ് ചെയ്യുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു; പാലക്കാട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  • Post category:news
  • Reading time:1 min read
You are currently viewing മൊബൈലില്‍ അമിതമായി ചാറ്റ് ചെയ്യുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു; പാലക്കാട് വീടുവിട്ടിറങ്ങിയ  വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പാലക്കാട് ജില്ലയിലെ കൂറ്റനാട് അമിത മൊബൈല്‍ ഉപയോഗം രക്ഷിതാക്കള്‍ ചോദ്യം ചെയ്തതിനെ തുടർന്ന് പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയായ പട്ടിത്തറ ആലൂര്‍ കള്ളന്നൂര്‍ മണി-സ്വപ്ന ദമ്പതികളുടെ മകള്‍ വൃന്ദ (16) ക്വാറിയില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. ആലൂര്‍ പന്നിത്തടം വെങ്കരകുന്നിലെ ഉപയോഗ ശൂന്യമായ ക്വാറിയുടെ മുകളില്‍ നിന്ന് ചാടുകയായിരുന്നു. ക്വാറിയിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.

തൃത്താല കെ.ബി.മേനോന്‍ സ്മാരക എച്ച്‌.എസ്.എസ് വിദ്യാര്‍ത്ഥിനിയാണ്. അമിതമായി ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വഴക്കുപറഞ്ഞു. രാവിലെ ഏഴോടെ വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങി കുന്നിന്‍മുകളിലേക്ക് ഓടിപ്പോയി. പിന്നാലെ രക്ഷിതാക്കള്‍ ചെന്നെങ്കിലും കണ്ടെത്തിയില്ല. തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തൃത്താല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: ആദര്‍ശ്, ഗായത്രി, ആദിത്യന്‍.

0Shares