തളിപറമ്പ് സർ സയ്യദ് കോളേജിലെ കൂട്ടായ്മ ‘ഓസ്കാർ’ കുടുംബ സംഗമം സംഘടിപ്പിച്ചു

  • Post category:education
  • Reading time:1 min read
You are currently viewing തളിപറമ്പ് സർ സയ്യദ് കോളേജിലെ കൂട്ടായ്മ   ‘ഓസ്കാർ’ കുടുംബ സംഗമം സംഘടിപ്പിച്ചു

കണ്ണൂർ: തളിപറമ്പ് സർ സയ്യദ് കോളേജിൽ 1987-89 കാലയളവിൽ പഠിച്ച പ്രി ഡിഗ്രി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓസ്കാർ കണ്ണൂരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. 30 വർഷത്തിന് ശേഷമാണ് പഠനാന്തരം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയവർ കോവിഡ് കാലത്ത് ഓൺലൈനിലൂടെ ഓസ്കാർ എന്ന സംഘടന രൂപീകരിച്ചത്.

കണ്ണൂർ സർവകലാശാല വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയരക്ടർ ഡോ: നഫീസാ ബേബി, സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ഡോ: ഇസ്മയിൽ ഒലിയക്കര, അലുംനി അസോസിയേഷൻ സിക്രട്ടറി വി.കെ അബ്ദുൾ നിസാർ എന്നിവർ മുഖ്യഥിതികളായിരുന്നു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഫൈസൽ ഓക്സി, അബ്ദുള്ള കുട്ടി ഇരിങ്ങൽ, എസ് കെ മുഹമ്മദ്, എം.സി. മഷ്ഹൂദ് എന്നി വരേയും വിവധ പൊതു പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങിയവരേയും ആദരിച്ചു. നൗഷാദ് പൂതപ്പാറ, ശംസുദ്ദീൻ വിളയാങ്കോട്, സമീർ ഹമീദ്, സതീഷ് കുമാർ, ഹാരിസ് ടി.ബി എന്നിവർ സംസാരിച്ചു.

0Shares