
കാസർകോട്: ഹജ്ജ് കർമ്മം വിശ്വാസ ദൃഢതയിലൂടെ സമ്പൂർണമാക്കാൻ തീർത്ഥാടകർക്ക് കഴിയണമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.
മുസ്ലിംലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സംഗമവും ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെ ലോകവും രാജ്യവും കടന്നു പോകുന്ന സാഹചര്യത്തിൽ മാനവരാശിയുടെ സമാധാനത്തിനായി പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. മതപണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ ചുഴലി മുഹിയുദ്ദീൻ മൗലവി ക്ലാസെടുത്തു.
ടി.എച്ച്. അബ്ദുൽ ഖാദർ ഫൈസി പ്രാർത്ഥന നടത്തി.
സി. ടി അഹമ്മദലി, എ.കെ.എം. അഷറഫ്, എം.ബി യൂസുഫ്, കെ.ഇ.എ ബക്കർ, അബ്ദുൽ റഹ്മാൻ വൺഫോർ, എ.ജി.സി. ബഷീർ, എം.അബ്ബാസ്, എ.ബി. ശാഫി, ടി.സി.എ. റഹ്മാൻ, കെ.അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി , യഹ്‌യ തളങ്കര, എൻ.എ. അബൂബക്കർ ഹാജി, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാൽ , കെ.ബി മുഹമ്മദ് കുഞ്ഞി, അഷറഫ് എടനീർ, അനസ് എതിർത്തോട്, കെ.പി മുഹമ്മദ് അഷറഫ്, മുംതാസ് സമീറ, ഷാഹിന സലീം, എ.പി ഉമ്മർ, ഖാദർ ഹാജി ചെങ്കള, സി.എ അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
