
നെല്ലിക്കാട് / കാഞ്ഞങ്ങാട്: ടാഗോർ കലാ കേന്ദ്രം നെല്ലിക്കാട് പൈരടുക്കത്തിൻ്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സ വകുപ്പിൻ്റെയും കാസർകോട് ജില്ലാ ആയുർവേദ ആശുപത്രിയുടേയും സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രോഗികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്‌തു.

ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കലാകേന്ദ്രം പ്രസിഡണ്ട് എൻ.അജയകുമാർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. രാജു മുഖ്യാതിഥിയായി. കലാകേന്ദ്രം സെക്രട്ടറി എം.ചന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി പി.ജയരാജൻ നന്ദിയും പറഞ്ഞു. നൂറ്റമ്പതോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
