പാലീയേറ്റീവ് കെയര്‍ ദിനാചരണം: ഭക്ഷണ കിറ്റ് വിതരണവും,ഡോക്ടേഴ്സ് ഹോം കെയറും സംഘടിപ്പിച്ചു

  • Post category:health / local news
  • Reading time:1 min read
You are currently viewing പാലീയേറ്റീവ്  കെയര്‍ ദിനാചരണം: ഭക്ഷണ കിറ്റ് വിതരണവും,ഡോക്ടേഴ്സ് ഹോം കെയറും സംഘടിപ്പിച്ചു

നീലേശ്വരം/ കാസർകോട്: പാലീയേറ്റീവ് കെയര്‍ ദിനാചരണത്തിന്‍റെ ഭാഗമായി നീലേശ്വരം നഗരസഭയുടേയും താലുക്കാശൂപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഭക്ഷണ കിറ്റ് വിതരണവും,ഡോക്ടേഴ്സ് ഹോം കെയറും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു.

രാജാസ് ഹൈസ്കൂൾ 91-92 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ സഹചര-92, കോ-ഓ പ്രേറ്റീവ് ബാങ്ക് നീലേശ്വരം എന്നിവർ സ്പോൺസർ ചെയ്ത ഭക്ഷ്യകിറ്റുകൾ നഗരസഭ വൈസ് ചെയർമാന്‍ പി.പി. മുഹമ്മദ്റാഫി ഏറ്റുവാങ്ങി.

താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ആരോഗ്യസ്റ്റാന്റിംങ് കമ്മിറ്റിചെയര്‍പേഴ്സണ്‍ ടി.പി.ലത ,കെ.വി.ദാമോദരൻ,എ.വി.സുരേന്ദ്രൻ ,കെ.രഘു, പി.എം.സസ്യ, പി.വി സതീശൻ ,91-92 പൂർവ്വ വിദ്യാർത്ഥികൾ, ആരോഗ്യപ്രവര്‍ത്തകര്‍,സന്നധ പ്രവര്‍ത്തകര്‍,ആശാപ്രവര്‍ത്തകര്‍, മുതലായവര്‍ പങ്കെടുത്തു. ഡോക്ടേഴ്സ് ഹോം കെയറിന് ഡോ. സുരേശന്‍,ഡോ. രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares