ഡോ. എൻ.എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് കാസർകോട്ടെ ഡോ. ജനാർദ്ദന നായകിന്; കന്നഡ കൂട്ടായ്‌മയായ ‘കന്നഡ ബാലഗ’ ആദരിച്ചു

You are currently viewing ഡോ. എൻ.എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് കാസർകോട്ടെ ഡോ. ജനാർദ്ദന നായകിന്; കന്നഡ കൂട്ടായ്‌മയായ ‘കന്നഡ ബാലഗ’ ആദരിച്ചു

കാസർകോട്: ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ്റെ ഡോ. എൻ.എൻ അശോകൻ മെമ്മോറിയൽ ഒറേഷൻ അവാർഡ് ഡോ. ജനാർദ്ദന നായക് സി.എച്ചിന്. കാസർകോട് ജനറൽ ആശുപത്രി കന്നഡ കൂട്ടായ്‌മയായ ‘കന്നഡ ബാലഗ’ ആദരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് മുഖ്യാതിഥിയായി.

ഡോ. നാരായണ പ്രദീപ് അധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ മുൻ പ്രസിഡണ്ട് ഡോ. ബി.നാരായണ നായക്, സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ. സുനിൽ ചന്ദ്രൻ, നഴ്‌സിംഗ് സൂപ്രണ്ട് മിനിമാത്യു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിജേഷ്, ലേ- സെക്രട്ടറി ബാലസുബ്രഹ്മണ്യ, ഡോ. വാസന്തി, ഡോ. ധനഞ്ജയ്, ഭുവനേശ്വരി, നാരായണ ബാറഡുക്ക, കിഷോർ എന്നിവർ സംസാരിച്ചു.

0Shares