ലോക വദനാരോഗ്യ ദിനം : ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

  • Post category:health / local news
  • Reading time:2 mins read
You are currently viewing ലോക വദനാരോഗ്യ  ദിനം : ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസും (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച ലോക വദനാരോഗ്യ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പുടംകല്ല് താലൂക്കാശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് ദിനാചരണ സന്ദേശം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസ്( ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയോ ‘ദന്താരോഗ്യം അറിയേണ്ടതെല്ലാം’, ദന്താരോഗ്യത്തെക്കുറിച്ചുളള ബോധവല്‍ക്കരണ ലഘുലേഖ എന്നിവയുടെ പ്രകാശനവും,എല്ലാ ലിംഗക്കാര്‍ക്കും, തുല്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും അവരര്‍ഹിക്കുന്ന ഇടം നല്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ‘ഇടം’ ബോധവല്ക്കരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനവും ഇ . ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി. രേഖ. , കളളാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി. ചാക്കോ, മെമ്പര്‍മാരായ അജിത് കുമാര്‍,ലീല ഗംഗാധരന്‍ , ജില്ലാ എജുക്കേഷന്‍ &മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷോ കുമാര്‍ ബി. സി എന്നിവര്‍ സംസാരിച്ചു.പുടംകല്ല് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

ബോധവല്‍ക്കരണ സെമിനാറില്‍ ‘ ദന്ത രോഗങ്ങളും ദന്ത പരിചരണവും’ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി ഡെന്റല്‍ സിവില്‍ സര്‍ജന്‍ ഡോ. പി. പവിത്രന്‍ ക്ലാസ്സെടുത്തു.ദന്താരോഗ്യത്തെ കുറിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍ രാജപുരം സെന്റ് പയസ് കോളേജിലെ അഗസ്റ്റിന്‍ ടോം, മാന്യ കെ. കെ, ഷെബിന്‍ ബി എന്നിവരും പുഞ്ചിരി മത്സരത്തില്‍ ദിയ, നന്ദന വിനോദ്, ഗീതു കൃഷ്ണ എന്നിവരും യഥാക്രമം ഒന്ന്,രണ്ട്, മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

0Shares