പാര്‍ലമെണ്ട് മന്ദിരം ഉദ്ഘാടനം; പ്രതിപക്ഷ പാര്‍ടികള്‍ ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ടുകൾ, രാഷ്ട്രപതി പദവിയെ അവഹേളിച്ചതിൽ പ്രതിഷേധം

  • Post category:national / news
  • Reading time:1 min read
You are currently viewing പാര്‍ലമെണ്ട് മന്ദിരം ഉദ്ഘാടനം; പ്രതിപക്ഷ പാര്‍ടികള്‍ ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ടുകൾ, രാഷ്ട്രപതി പദവിയെ അവഹേളിച്ചതിൽ പ്രതിഷേധം

ന്യൂഡല്‍ഹി: പാര്‍ലമെണ്ട് മന്ദിര ഉദ്ഘാടനം പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം ബഹിഷ്കരിക്കും. മെയ് 28ന് നടക്കുന്ന ഉദ്ഘാടനം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസതാവനയിലൂടെ ആണ് പ്രതിപക്ഷ പാര്‍ടികള്‍ അറിയിച്ചത്. കോണ്‍ഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, ഡി.എം.കെ, ആം ആദ്മി പാര്‍ടി, ശിവസേന തുടങ്ങിയ 19 പാര്‍ടികളാണ് സംയുക്ത പ്രസ്തവന പുറപ്പെടുവിച്ചത്.

രാഷ്ട്രപതി ദൗപതി മുര്‍മുവിനെ പാര്‍ലമെണ്ട് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരിക്കുന്നത്. ജനാധിപത്യം ഇല്ലാതാക്കിയുള്ള പ്രധാനമന്ത്രി മോഡിയുടെ ഏകാധിപത്യമാണ് ഉദ്ഘാടന ചടങ്ങില്‍ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പറഞ്ഞു.

രാഷ്ട്രപതി പദവിയെ അവഹേളിക്കുയാണ് ചെയ്യുന്നത്. പാര്‍ലമെണ്ട് വിളിച്ചു ചേര്‍ക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് ആണെന്നിരിക്കെ അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. ഭരണഘടനക്ക് വിരുദ്ധവും ജനാധിപത്യ നിഷേധവുമായ ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ടി, ശിവസേന, സമാജ് വാദി പാര്‍ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം), രാഷ്ട്രീയ ലോക്ദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ (യുണെെറ്റഡ്), എൻ.സി.പി, ആര്‍.ജെ.ഡി, മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറൻസ്, ആര്‍എസ്.പി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലെെ ചിരുതെെഗള്‍ കച്ചി എന്നീ പാര്‍ടികളാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

0Shares