സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയസഭയില്‍; സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ഫലം ചെയ്യില്ലെന്ന് ഐ. എം. എ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയസഭയില്‍; സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ഫലം ചെയ്യില്ലെന്ന് ഐ. എം. എ

സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്നാവശ്യവുമായി പ്രതിപക്ഷം നിയസഭയില്‍. എന്നാല്‍, സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി ഫലം ചെയ്യില്ലെന്ന് ഐ. എം. എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹം വര്‍ഗീസ്. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഗുണം ചെയ്യില്ല. ഉറവിടം മനസിലാവാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടാവുന്നു, തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണ് സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞുവെന്ന് ഐ. എം. എ ആവര്‍ത്തിച്ച് പറയുന്നത്.

സമൂഹവ്യാപനത്തിന്‍റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും തുടങ്ങി എല്ലാ പ്രദേശത്തും ഈ ലക്ഷണങ്ങള്‍ പ്രകടമാണ്. നേരത്തെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊത്തത്തിലുള്ള ലോക്ക്ഡൗണിന് പകരം പ്രാദേശിക തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് നല്ലത്.

ഓരോ ഏരിയ തിരിച്ച് ക്ലസ്റ്റര്‍ മേഖലകളില്‍ റീജിയണലായി ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ് വേണ്ടത്. ആരും കൊവിഡ് വൈറസ് വാഹകരാവാം, പരിശോധനയിലൂടെ അല്ലാതെ ഒരാള്‍ വൈറസ് വാഹകരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന സാഹചര്യമാണുള്ളത്. അതിനാല്‍ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ രോഗത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഐ എം എ പ്രസിഡന്റ് വ്യക്തമാക്കി.

0Shares