ഓപ്പറേഷന്‍ പി ഹണ്ട്; കേരളമാകെ നടന്നത് 41 അറസ്റ്റ്, പങ്കുവെച്ചത് 6-15 വയസുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഓപ്പറേഷന്‍ പി ഹണ്ട്; കേരളമാകെ നടന്നത്  41 അറസ്റ്റ്, പങ്കുവെച്ചത് 6-15 വയസുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍

കേരളത്തിൽ ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അവര്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പിലാക്കുന്നത്.

സൈബര്‍ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലൊറേഷന്‍ ടീമാണ് ഓണ്‍ലൈന്‍ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്. പി- ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോലീസ് മേധാവികള്‍ക്ക് തരംതിരിച്ച് കൈമാറുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് 320 ടീമുകളായി തിരിഞ്ഞ് ഡിസംബര്‍ 27 ഞായറാഴ്ച ജില്ലാ പോലീസ് മേധാവികളുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെമ്പാടും കണ്ടെത്തിയ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

0Shares