
കേരളത്തില്‍ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആരാധനാലയങ്ങൾ തുറക്കേണ്ടത് വിശ്വാസി സമൂഹത്തിന്‍റെ വലിയ ആവശ്യമാണെന്നും സർക്കാർ ഇത് അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തേക്ക് വരാൻ പാസ് ഏർപ്പെടുത്തുന്ന നടപടിയിൽ തെറ്റില്ലെന്നും എന്നാൽ പാസ് കൃത്യമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

ജൂൺ ഒന്നു മുതൽ കർണാടകയിൽ അമ്പലങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലും നിയന്ത്രണങ്ങളോടെ ജൂൺ ഒന്നിന് എല്ലാ ആരാധനാലയങ്ങളും തുറക്കുമെന്ന് മമത ബാനർജിയു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യവുമായി കേരളത്തില്‍ പ്രതിപക്ഷ നേതാവ് എത്തുന്നത്.
