യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉമ്മന്‍ ചാണ്ടിയെ നായകത്വമേല്‍പിച്ച്; അത് ഒരു സ്ട്രാറ്റജി: ഷാനി മോൾ ഉസ്മാൻ

  • Post category:news
  • Reading time:1 min read
You are currently viewing യു.ഡി.എഫ്  തെരഞ്ഞെടുപ്പിനെ നേരിടുന്നത്  ഉമ്മന്‍ ചാണ്ടിയെ നായകത്വമേല്‍പിച്ച്; അത് ഒരു സ്ട്രാറ്റജി: ഷാനി മോൾ ഉസ്മാൻ

യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നായകത്വമേല്‍പിച്ച്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന പതിവുണ്ടെങ്കിലും യു.ഡി.എഫ് ദുര്‍ബലമാണ് എന്ന വിമര്‍ശനങ്ങള്‍ക്കടക്കം മികച്ച വിജയത്തിലൂടെ മറുപടി നല്‍കേണ്ടതുണ്ട്.ഏറെ പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് കോണ്‍ഗ്രസ് നേതാവും അരൂര്‍ എം.എല്‍.എയുമായ ഷാനിമോൾ ഉസ്മാൻ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനകീയനായ ഉമ്മൻ ചാണ്ടിയെ നായകത്വമേൽപ്പിച്ചത് സ്ട്രാറ്റജിയെന്നും ആലപ്പുഴ ബൈപ്പാസിൽ എൽ.ഡി.എഫ് നടത്തിയത് അവസാന ചടങ്ങുകൾ മാത്രമാണ് എന്നും ഷാനിമോള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കും എന്ന പ്രതീക്ഷയും ഷാനിമോള്‍ ഉസ്‌മാന്‍ പങ്കുവെച്ചു.

0Shares