ഈ ടീച്ചറിന്‍റെ ക്ലാസ് ഉഗ്രൻ ആയിരുന്നു; എന്തുകൊണ്ട് എന്ന് വിശദമാക്കി സംവിധായകന്‍ മിഥുന്‍ മാനുവല്‍

  • Post category:education / news
  • Reading time:1 min read
You are currently viewing ഈ ടീച്ചറിന്‍റെ ക്ലാസ് ഉഗ്രൻ ആയിരുന്നു; എന്തുകൊണ്ട് എന്ന് വിശദമാക്കി സംവിധായകന്‍ മിഥുന്‍ മാനുവല്‍

കോവിഡും ലോക്ക്ഡൗണും കാരണം ഈ അധ്യായനം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വിക്ടേഴ്‌സ് ചാനലിലൂടെ ഒന്നാം ക്ലാസ്സുകാര്‍ക്കായുള്ള പാഠത്തില്‍ പൂച്ചക്കുട്ടികളുടെയും കുരങ്ങന്‍റെയും കഥപറഞ്ഞ് താരമായ സായി ശ്വേത ടീച്ചറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ അധ്യാപകനായി ജോലി ചെയ്ത അനുഭവം പങ്കുവച്ചായിരുന്നു സംവിധായകന്‍റെ വിലയിരുത്തല്‍. താന്‍ പല ക്ലാസ്സുകളില്‍ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒന്നാം ക്ലാസ്സില്‍ അധ്യാപകനാകേണ്ടി വന്നപ്പോഴാണ് തകര്‍ന്നുപോയതെന്നും മിഥുന്‍ പറയുന്നു.

https://www.facebook.com/MidhunManuelThomas/posts/902674523534345
0Shares