
ചികിത്സ വൈകിയതിനെത്തുടർന്ന് കാസർകോട് ജില്ലയിൽ ഒരാൾ കൂടി മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശി അബ്ബാസ് ഹാജിയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലേക്കുള്ള യാത്രമധ്യേയാണ് മരണം.
ഉപ്പളയിൽനിന്ന് വളരെ കുറഞ്ഞദൂരമാണ് മംഗളൂരുവിലേക്കുള്ളത്. എന്നാൽ, ഒരുപാട് നിബന്ധനകൾ കഴിഞ്ഞുവേണം കർണാടക അതിർത്തി കടക്കാൻ.

കൂടാതെ മംഗളൂരുവിൽ എത്തിയാൽ പോലും ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്. കോവിഡ് ബാധിതനല്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് ചികിത്സ നൽകുന്നത്. ഇതിനായി മൂന്ന് ദിവസം കാത്തിരിക്കണം. തലപ്പാടിയിലെ അതിർത്തി തുറന്നശേഷം ആകെ നാലുപേർ മാത്രമാണ് ഇതുവരെ മംഗളൂരുവിലേക്ക് ചികിത്സക്ക് പോയത്. അതിനാൽ തന്നെ ഇപ്പോൾ പലരും പരിയാരം മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. അതിർത്തി അടച്ചസമയത്ത് പത്തിലേറെ പേരാണ് കാസർകോട്ട് ചികിത്സ ലഭിക്കാതെ മരിച്ചത്.
