
കെ.എസ്.ആര്‍.ടി.സി അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരില്‍ നിന്ന് ആദ്യ ബസ് 7.35ന് പുറപ്പെട്ടു. 4.30 ഓടെ ബെംഗളൂരുവിലെത്തി. രാത്രി 11ന് അവിടെ നിന്നും തിരിച്ചും സര്‍വ്വീസുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ പത്ത് ശതമാനമാണ് നിരക്ക് വർദ്ധനവ്.

ഓണക്കാലം ലക്ഷ്യമിട്ട് തുടങ്ങുന്ന സ്‌പെഷ്യല്‍ സര്‍വ്വീസ് സെപ്റ്റംബര്‍ ആറുവരെ മാത്രമാണുണ്ടായിരിക്കുക. ഇരിട്ടി-കൂട്ടുപുഴ-വീരാജ്‌പേട്ട-മൈസൂരു വഴിയാണ് ബസ് സര്‍വ്വീസ് നടത്തുക. ഇന്ന് പുറപ്പെട്ട ബസ് സീറ്റ് മുഴുവനായിരുന്നു. കൊവിഡിന്‍റെ ഭാഗമായി യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷയൊരുക്കിയിട്ടുണ്ട്.
