
കാസർകോട്: ഹോസ്ദുർഗ് ജില്ലാ ജയിലിലെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്തേവാസികൾ ജയിൽ മുറ്റത്ത് ലഹരിക്കെതിരെ പൂക്കളം ഒരുക്കി. അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ മത്സര പരിപാടികൾ നടത്തി.

ചടങ്ങിൽ ജയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് നവാസ് ബാബു, പ്രിയ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എ.വി. പ്രമോദ്, ഡോ: ശ്രീജിത്ത് കൃഷ്ണൻ, വി.ടി. സുധാകരൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത് കൃഷണനെ ആദരിച്ചു. തുടർന്ന് വി.ടി. സുധാകരൻ്റെ നേതൃത്വത്തിൽ സംഗീത പരിപാടി നടന്നു.

