കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം: മാളുകളും റസ്റ്റോറന്റുകളും സന്ദർശിച്ചു ; സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

  • Post category:health / news
  • Reading time:1 min read
You are currently viewing കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം: മാളുകളും  റസ്റ്റോറന്റുകളും സന്ദർശിച്ചു ; സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. ഒമിക്രോണ്‍ ബാധിച്ചയാള്‍ മാളുകളിലും റസ്റ്റോറന്റുകളിലും പോയെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ,ഭാര്യാ മാതാവ്, കോംഗോയിൽ നിന്നുവന്ന എറണാകുളം സ്വദേശി,യു .കെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നിരുന്നു.

0Shares