കെ.സുരേന്ദ്രന്‍റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; യുവാവ് ഖത്തര്‍ പോലീസ് കസ്റ്റഡിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കെ.സുരേന്ദ്രന്‍റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം; യുവാവ് ഖത്തര്‍ പോലീസ് കസ്റ്റഡിയില്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് പോലീസ് കസ്റ്റഡിയില്‍. പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ റേഡിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ, പെണ്‍കുട്ടിക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പ്രവാഹങ്ങളായിരുന്നു. വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് വി. മുരളീധരന്‍ അറിയിച്ചു.

0Shares