
കാസർകോട്: നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രിയില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിലേക്ക് ആവശ്യമായ ഇലക്ട്രോണിക് വെയിങ്ങ് മെഷീന്‍ കുവൈത്ത് പ്രവാസിയായ സാമൂഹ്യ പ്രവര്‍ത്തകന്‍ ഓര്‍ച്ചയിലെ എന്‍.പി അഹമ്മദ്കുഞ്ഞി നല്‍കി.

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ്റാഫി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് എന്നിവര്‍ എന്‍.പി.സുബൈറില്‍ നിന്ന് വെയിങ്ങ് മെഷീന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി.ലത അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷീജലത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാകേഷ് തീര്‍ത്ഥങ്കര, ഹെഡ് നേഴ്സ് ശ്രീലത, ഡയാലിസിസ് ടെക്നീഷ്യന്‍മാരായ മുംതാസ്, വിശാഖ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ടി.വി.ബാബു എന്നിവര്‍ സംബന്ധിച്ചു.
