ഇനി തദ്ദേശ സ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണം; സാമ്പത്തിക കെടുകാര്യസ്ഥതയ്ക്ക് പണിപാളും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇനി തദ്ദേശ സ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണം; സാമ്പത്തിക കെടുകാര്യസ്ഥതയ്ക്ക് പണിപാളും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരാണ് ഈ വിശദാംശങ്ങള്‍ തയ്യാറാക്കി സഭയെ അറിയിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പുരോഗതി ഉറപ്പുവരുത്താനാണ് ഈ മാറ്റങ്ങള്‍.

തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി. 25 ശതമാനത്തോളം നികുതി തദ്ദേശസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നില്ലെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുന്ന രജിസ്റ്റര്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കണം. നികുതി പിരിവ് മൂന്നുമാസത്തിൽ ഒരിക്കല്‍ ഗ്രാമ, വാര്‍ഡ് സഭകളില്‍ അവലോകനംചെയ്യണം.

മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനായ ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക പരിപാലനത്തില്‍ ചില മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. അവയാണ് സര്‍ക്കാര്‍ അംഗീകരിച്ച്‌ ഉത്തരവിറക്കിയത്.

0Shares