തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണം; അതിനായി പ്രവര്‍ത്തിക്കും: കമല്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണം; അതിനായി പ്രവര്‍ത്തിക്കും:  കമല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണം. അതിനായി പ്രവര്‍ത്തിക്കുമെന്നും കമല്‍ പറഞ്ഞു. പേരിന്‍റെ പേരില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താന്‍. സിനിമയില്‍ എത്തിയപ്പോള്‍ മുസ്‌ലിം ഐഡന്റിറ്റിയില്‍ ജീവിക്കേണ്ടെന്ന് കരുതി കമല്‍ എന്നാക്കി മാറ്റുകയായിരുന്നു.വീട്ടില്‍ വിളിക്കുന്ന പേരാണ് കമല്‍ എന്നത്.

മതപരമായി ജീവിക്കുന്ന ആളല്ല.തീവ്രമായ മതവിശ്വാസിയല്ല. ഇടതുപക്ഷ നിലപാടുള്ള വ്യക്തിയാണ്. ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിട്ടില്ല. ആരും ആവശ്യപ്പെട്ടിട്ടുമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പേര് ഉയര്‍ന്ന് വന്നിരുന്നു. ജനപ്രതിനിധിയായാല്‍ നീതിപുര്‍ത്താന്‍ കഴിയുമോ എന്ന ഭയമുണ്ട്.

ജനങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കലാകാരന്‍ എന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ പോലും അപ്രസക്തമാകും. മത്സരിക്കുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്‍റെ ആശയങ്ങള്‍ ശക്തമായി മുറുകെ പിടിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ തുടരണം. ഇടതുപക്ഷത്തിന്‍റെ ആശയം മുറുകെ പിടിക്കുന്ന ആള്‍ എന്ന നിലയില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അത് ഉത്തരവാദിത്വമാണെന്നും കമല്‍ വ്യക്തമാക്കി.

0Shares