ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല:തൃശ്ശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു; തിരുവനന്തപുരത്തും ആത്മഹത്യ

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക് ഡൗണിൽ മദ്യം കിട്ടിയില്ല:തൃശ്ശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു; തിരുവനന്തപുരത്തും ആത്മഹത്യ

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് പുഴയില്‍ ചാടിമരിച്ചു. നാരായണമംഗലം സ്വദേശി കുണ്ടുപറമ്പില്‍ സുനേഷ്(32)ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് സുനേഷ് പുഴയില്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സുനേഷിനെ കാണാതായത്.

കരൂപ്പടന്ന കടലായി പുഴയില്‍നിന്നാണ് സുനേഷിന്‍റെ മൃതദേഹം ലഭിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.സമാനമായി തിരുവനന്തപുരത്തും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. മാരായമുട്ടം സ്വദേശി കൃഷ്ണന്‍ കുട്ടി ആണ് (65) തൂങ്ങിമരിച്ചത്‌.നേരത്തെ കോട്ടയത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് 45 കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

0Shares