
ബിരിയാണി ലഭിക്കാത്തതില്‍ പ്രകോപിതരായ കൊവിഡ് രോഗികള്‍ ലോഡ്ജ് ആക്രമിച്ചു. സര്‍ക്കാര്‍ നല്‍കിയ ലോഡ്ജ് ആണ് ഇവര്‍ നശിപ്പിച്ചത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ത്രിപുരയിലെ സഹീദ് ഭഗത് സിങ് യൂബ ആവാസിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നല്‍കിയ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം രോഗികള്‍ താമസസ്ഥലം അലങ്കോലപ്പെടുത്തിയതായും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിക്കന്‍ ബിരിയാണി ലഭിക്കാത്തതിനാല്‍ അസംതൃപ്തരായ രോഗികളാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്.
