പാരിസ്ഥിതിക പ്രശ്ന പരാതി അടിസ്ഥാന രഹിതം; ലോകകപ്പ് കഴിയുംവരെ കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ

  • Post category:sports
  • Reading time:1 min read
You are currently viewing പാരിസ്ഥിതിക പ്രശ്ന പരാതി അടിസ്ഥാന രഹിതം; ലോകകപ്പ് കഴിയുംവരെ കട്ടൗട്ടുകള്‍ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ

ഫുട്ബോള്‍ ലോകകപ്പ് കഴിയും വരെ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോള്‍ താങ്ങളുടെ കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ.അഭിഭാഷകന്‍ ശ്രീജിത് പെരുമന കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടിയെടുക്കാന്‍ കളക്ടര്‍ നഗരസഭക്ക് നിര്‍ദേശം നല്‍കിയത്.

അനധികൃതമായി പുഴ കയ്യേറുകയും നിർമ്മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമയാണ്ന കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. പാരിസ്ഥിതിക പ്രശ്ന പരാതി അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വരെ അഭിനന്ദിച്ചതും പിന്തുണച്ചതുമാണ് കട്ടൗട്ടെന്നും നഗരസഭ കൗൺസിലർ മജീദ് മാസ്റ്റർ പറഞ്ഞു.

പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നഗരസഭ നില്‍ക്കുകയുള്ളൂവെന്ന് നഗരസഭാ ചെയർ വ്യക്തമാക്കിയിരുന്നു. പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഫിഫ ഔദ്യോഗിക പേജുകളിലടക്കം കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ചിരുന്നു.

0Shares