ജനിതക എൻജിനീയറിങ്ങ്: ആന്ത്രാക്‌സ്, വസൂരി വൈറസുകള്‍ പടര്‍ത്തുന്നതിന് ‘വിഷ പേന’കളും സ്‌പ്രേകളും നിര്‍മ്മിച്ച്‌ ഉത്തര കൊറിയ; ജൈവായുധ നിര്‍മ്മാണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് ഇൻ്റെലിജൻസ്

  • Post category:international / news
  • Reading time:1 min read
You are currently viewing ജനിതക എൻജിനീയറിങ്ങ്: ആന്ത്രാക്‌സ്, വസൂരി വൈറസുകള്‍ പടര്‍ത്തുന്നതിന് ‘വിഷ പേന’കളും സ്‌പ്രേകളും നിര്‍മ്മിച്ച്‌ ഉത്തര കൊറിയ; ജൈവായുധ നിര്‍മ്മാണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് ഇൻ്റെലിജൻസ്

യു.എസ്: ജൈവായുധ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് കൊറിയ മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകളുമായി യു.എസ്. ഉത്തര കൊറിയ അവരുടെ ആണവ പദ്ധതികളിലുള്ള ശ്രദ്ധ കുറച്ചതായും ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ വൈറസുകള്‍ പടര്‍ത്തുന്നതിന് വേണ്ടി ‘വിഷ പേന’കളും സ്‌പ്രേകളും അടക്കമുള്ള പ്രത്യേക ജൈവായുധങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നുവെന്നാണ് യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനിതക എഞ്ചിനീയറിങിലൂടെ ജൈവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തര കൊറിയയ്ക്ക് കഴിവുണ്ട്.

ജീനുകളെ വേര്‍തിരിച്ച്‌ അവയില്‍ മാറ്റം വരുത്തി ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യകളും അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1960 മുതല്‍ തന്നെ ഉത്തര കൊറിയ ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ യു.എസ് ഇൻ്റെലിജന്‍സ് ആരോപിച്ചിരുന്നു.

ജൈവായുധം നിര്‍മ്മിക്കാന്‍ പ്രത്യേക സംഘം തന്നെ ഉത്തര കൊറിയക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. സൈനീക ആവശ്യങ്ങള്‍ക്കായി ജൈവായുധം നിര്‍മ്മിക്കുന്നതിന് ഉത്തര കൊറിയക്ക് കഴിയുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെണ്ടിൻ്റെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്‌ത റിപ്പോര്‍ട്ടിലുണ്ട്.

0Shares