മുഖകാന്തി ആരും നോക്കിപ്പോകും; സൂര്യപ്രകാശമേറ്റ കരുവാളിപ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing മുഖകാന്തി ആരും നോക്കിപ്പോകും; സൂര്യപ്രകാശമേറ്റ കരുവാളിപ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി

സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് അഥവാ സണ്‍ടാന്‍ നിമിഷനേരം കൊണ്ടു മാറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു മിശ്രിതത്തെ കുറിച്ചറിയൂ. കടലമാവ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര്, തേന്‍, തൈര് എന്നിവയാണ് ഇതിന് വേണ്ടത്.

Image: Google

ഒരു ടേബിള്‍ സ്‌പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്‌പൂണ്‍ തൈര്, അര ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി,ഒരു ടീസ്‌പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്‌പൂണ്‍ തേന്‍ എന്നീ അളവിലാണ് ചേരുവകൾ എടുക്കേണ്ടത്. ഇവയെല്ലാം കൂടിക്കലര്‍ത്തി നല്ലൊരു മിശ്രിതമാക്കുക. കട്ടയില്ലാതെ വേണം മിശ്രിതം തയ്യാറാക്കാന്‍.

ഇത് കരുവാളിച്ച ഭാഗത്ത് നല്ലപോലെ പുരട്ടി പിടിപ്പിയ്ക്കുക. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. കഴുകിയ ശേഷം മോയിസ് ചറൈന്‍ പുരട്ടാം. മുഖത്തും കയ്യിലും മാത്രമല്ല, ശരീരത്തിൻ്റെ ഏതു ഭാഗം കരുവാളിച്ചാലും ഈ വഴി പരീക്ഷിയ്ക്കാം. തികച്ചും പ്രകൃതിദത്തവും ആണ്.

0Shares