ഫോണിൽ വിളിക്കുന്നത് ആരാണെന്നറിയാന്‍ ഇനി ട്രൂ കോളര്‍ വേണ്ട; സുതാര്യമായ പുത്തന്‍ മാര്‍ഗവുമായി ട്രായ് വരുന്നൂ

You are currently viewing ഫോണിൽ വിളിക്കുന്നത് ആരാണെന്നറിയാന്‍ ഇനി ട്രൂ കോളര്‍ വേണ്ട; സുതാര്യമായ പുത്തന്‍ മാര്‍ഗവുമായി ട്രായ് വരുന്നൂ

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നത് പതിവാകുമ്പോള്‍ ട്രൂകോളര്‍ പോലുള്ള ആപ്പുകളെ ആശ്രയിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇത്തരം കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിനോട് വിമുഖത കാട്ടാറുണ്ട്. ഇപ്പോഴിതാ കോളര്‍ ഐ.ഡി ആപ്പുകള്‍ ഉപയോഗിക്കാതെ തന്നെ വിളിച്ചത് ആരാണെന്ന് അറിയാനുള്ള മാര്‍ഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

കെ.വൈ.സി അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതിക വിദ്യ സാദ്ധ്യമാകുന്ന വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്യം. സ്പാം കോളുകളും സന്ദേശങ്ങളും തടയാനായി ബ്ലോക്ക്‌ ചെയിന്‍ സാങ്കേതിക വിദ്യയും ട്രായ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, ട്രായ്‌യുടെ നീക്കത്തെ സ്വാഗതം ചെയ്ത് ട്രൂകോളറിൻ്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. സ്പാം, സ്‌കാം കോളുകള്‍ തടയാന്‍ നമ്പര്‍ തിരിച്ചറിയല്‍ നിര്‍ണായകമാണെന്നും കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങളിതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും വക്താവ് പറഞ്ഞു. ട്രായിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതായും പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares