ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയമത്താല്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിയമത്താല്‍ നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല: കേന്ദ്രസര്‍ക്കാര്‍

സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും നിലവിലുള്ള നിയമങ്ങള്‍ കൊണ്ട് നിയന്ത്രിക്കുക അസാധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ മധ്യവര്‍ത്തിയായാണ് പരിഗണിക്കുന്നതാണ് നിലവിലുള്ള നിയമം. മധ്യവര്‍ത്തികള്‍ക്ക് മേല്‍ കുറ്റകൃത്യത്തിന്‍റെ ബാധ്യത ചുമത്താന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാരോ എജന്‍സികളോ വാട്സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. വിവര സാങ്കേതിക മന്ത്രാലയത്തിന്‍റെതാണ് രേഖാമൂലം ഉള്ള മറുപടി.

0Shares