അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് , ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല; മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

  • Post category:education / news
  • Reading time:1 min read
You are currently viewing അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് , ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല; മാറ്റിവെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ എന്നിവ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സുപ്രിം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളി.

പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജിയിൽ വിധി പറഞ്ഞത് . നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ സെപ്റ്റംബറിൽ നടത്താനാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. 13ന് നീറ്റ് പരീക്ഷയും, 27 ന് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയും നടത്താനാണ് തീരുമാനം.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിരവധി തവണ മാറ്റി വെച്ച ശേഷമാണ് ഈ തിയതികൾ പ്രഖ്യാപിച്ചത്. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പാലിച്ച് പരീക്ഷ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

0Shares