ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ മാസ് പരിവേഷത്തിലെത്താനൊരുങ്ങി നിവിന്‍ പോളി

  • Post category:entertainment
  • Reading time:1 min read
You are currently viewing ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ മാസ് പരിവേഷത്തിലെത്താനൊരുങ്ങി നിവിന്‍ പോളി

ഏറ്റവും പുതിയ ചിത്രത്തിൽ മാസ് പരിവേഷത്തിലെത്താനൊരുങ്ങി നിവിന്‍ പോളി. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിവിന്‍ പോളിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. ഒരു ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ഡ്രെസ്സിംഗും സണ്‍ ഗ്ലാസും ഒക്കെയായി ഇരിക്കുന്ന നിവിന്‍ പോളിയാണ് പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍.

നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് യു.എ.ഇയില്‍ ആണ്. ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ജനുവരി 20ന് ആണ് സിനിമയുടെ ചിത്രീകരണം യു.എ.ഇയിൽ ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ ഫിലിമോഗ്രഫിയിലെ 42-ാമത്തെ ചിത്രമാണിത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്.

0Shares