മോശമായ കമൻറുകളുമായി ആരാധകർ; അസ്വസ്ഥരാകുന്നവർ വീഡിയോ കാണേണ്ടെന്ന് നടി നിത്യാദാസ്

  • Post category:entertainment
  • Reading time:1 min read
You are currently viewing മോശമായ കമൻറുകളുമായി ആരാധകർ; അസ്വസ്ഥരാകുന്നവർ വീഡിയോ കാണേണ്ടെന്ന് നടി നിത്യാദാസ്

നടി നിത്യാദാസ് സിനിമാ മേഖലയിൽ നിന്നും നടി ഇടവേള എടുത്തിട്ട് കുറച്ചധികം നാളുകളായി. ഇപ്പോൾ മിനി സ്ക്രീൻ രംഗത്ത് ആണ് തിളങ്ങുന്നത്. സോഷ്യൽ മീഡിയയിലെ താരം വളരെയധികം സജീവമാണ് ,മാത്രമല്ല നിത്യയുടെ മകളെയും പ്രേക്ഷകർക്ക് ഇഷ്ടം ആണ്. ഇരുവരും പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറ്.

നിരവധി പേരാണ് നല്ല അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. പക്ഷേ ചിലർ മോശം അഭിപ്രായങ്ങളുമായി വരാറുണ്ട്. അവരോട് നടിയ്ക്ക് ചിലപ്പോൾ ചിലത് പറയാനുണ്ട്. തങ്ങളുടെ വീഡിയോകൾ മറ്റു പല പേജുകളും പോസ്റ്റ് ചെയ്യും അവിടെ മോശമായ കമൻറുകൾ നൽകുന്നവരോട് ഒന്നും പറയാനില്ല, തങ്ങളുടെ വീഡിയോകൾ കാണുന്നത് ഇഷ്ടമില്ലെങ്കിൽ അത് കാണണ്ട എന്ന് മാത്രമേ പറയാൻ സാധിക്കു.

ഞങ്ങളുടെ സന്തോഷം നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് . ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ ആവശ്യമില്ലെന്നും നിത്യ സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചു. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് മകളും. അമ്മയെപ്പോലെ മികച്ച നർത്തികയാണ് മകൾ നൈനികയും.

ചെറുപ്പം മുതലേ മകളെ നൃത്തംപഠിപ്പിച്ചു. അങ്ങനെയാണ് ഇരുവരും നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത്. ആദ്യം നല്ല പ്രതികരണങ്ങൾ കിട്ടിയതോട് കൂടിയാണ് താരങ്ങൾ വീണ്ടും വീണ്ടും വീഡിയോകൾ അപ്‌ലോഡ് ചെയ്തത്. നടിക്ക് 2 മക്കളാണുള്ളത് . ഭർത്താവ് പൈലറ്റ് ആണ്. അദ്ദേഹം ഒരു കാശ്മീർ സ്വദേശിയാണ്.

0Shares