രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

  • Post category:news
  • Reading time:1 min read
You are currently viewing രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

തന്‍റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്ന് സംസ്ഥാനത്ത് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് നിതീഷ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

‘പ്രചാരണത്തിന്‍റെ അവസാനദിനമാണ് ഇന്ന്. മറ്റന്നാൾ തിരഞ്ഞെടുപ്പാണ്. ഇത് എന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ്.’ നിതീഷ് കുമാർ പറഞ്ഞു. 2020 ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അവസാന പ്രചാരണദിനത്തിലാണ് നിതീഷിന്‍റെ പ്രഖ്യാപനം.

കോവിഡ് പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടം നവംബർ ഏഴിനാണ്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.

0Shares