നീക്കാം ഉറവിടങ്ങള്‍ കാക്കാം ജീവിതങ്ങള്‍’ ; മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തി നീലേശ്വരം ബ്ലോക്കും നഗരസഭയും

  • Post category:local news
  • Reading time:1 min read
You are currently viewing നീക്കാം ഉറവിടങ്ങള്‍ കാക്കാം ജീവിതങ്ങള്‍’ ; മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തി നീലേശ്വരം ബ്ലോക്കും നഗരസഭയും

കാസര്‍കോട്: ഹരിത കേരള മിഷന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തില്‍ നീലേശ്വരം ബ്ലോക്ക്- നഗരസഭകളില്‍ മഴക്കാലപൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഊര്‍ജിതപെടുത്തുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.

മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നു വരുന്ന ബ്ലോക്ക് പരിധിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടിയന്തര പ്രാധാന്യത്തോടുകൂടി നടപ്പിലാക്കേണ്ടുന്ന ശുചീകരണ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.യോഗത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ മീഡിയ വിഭാഗം തയാറാക്കിയ ‘നീക്കാം ഉറവിടങ്ങള്‍ കാക്കാം ജീവിതങ്ങള്‍’ എന്ന പേരിലുള്ള നാല് ലഘുവീഡിയോകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈനായി വീഡിയോപ്രദര്‍ശനവും സംഘടിപ്പിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.മോഹനന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.സയന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ , ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares