Categories
local news news

കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് എം.എല്‍.എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി വില്ലേജില്‍ കല്ലപ്പള്ളി കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ പുനരധിവാസ ക്യാമ്പ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ,ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തുകുടി പട്ടിക വര്‍ഗ്ഗ മേഖലയിലെ 13 കുടുംബങ്ങളെയാണ് കുന്നിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച് ക്യാമ്പ് തുടങ്ങിയത്. ക്യാമ്പില്‍ 25 പുരുഷന്‍മാരും 21 സ്ത്രീകളും 12 വയസില്‍ താഴെയുള്ള ഏഴ് കുട്ടികളുമായി 53 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവര്‍ക്കായി വനസംരക്ഷണ സമിതി നല്‍കിയ അവശ്യ വസ്തുക്കൾ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്,വാര്‍ഡ്‌ മെമ്പര്‍ രാധാകൃഷ്ണ ഗൗഡ,സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, വെള്ളരിക്കുണ്ട് താഹ്‌സില്‍ദാര്‍ പി.വി മുരളി എന്നിവര്‍ അനുഗമിച്ചു. ക്യാമ്പിലുള്ള കുടുംബങ്ങള്‍ക്ക് പുറമെ നാല് കുടുംബങ്ങളിലെ 17 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയതായി പനത്തടി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest