സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തിൽ നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

0Shares