ഒമിക്രോൺ വ്യാപനം; ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല; സംസ്ഥാനത്തെ രാത്രി നിയന്ത്രണം ദേവാലയങ്ങൾക്കും ബാധകം

  • Post category:news
  • Reading time:1 min read
You are currently viewing ഒമിക്രോൺ വ്യാപനം; ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല; സംസ്ഥാനത്തെ രാത്രി നിയന്ത്രണം ദേവാലയങ്ങൾക്കും ബാധകം

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.

0Shares