ട്രെയിനിന് തീയിട്ട സംഭവത്തില്‍ ഗൗരവകരമായ അന്വേഷണവുമായി എന്‍.ഐ.എ; സമാന്തര അന്വേഷണവുമായി റെയില്‍വേ; ഇപ്പോഴും അക്രമി ഒളിവില്‍ തന്നെ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ട്രെയിനിന് തീയിട്ട സംഭവത്തില്‍ ഗൗരവകരമായ അന്വേഷണവുമായി എന്‍.ഐ.എ; സമാന്തര അന്വേഷണവുമായി റെയില്‍വേ; ഇപ്പോഴും അക്രമി ഒളിവില്‍ തന്നെ

കോഴിക്കോട് എലത്തൂരില്‍ ആക്രമി ട്രെയിനിനു തീയിട്ട സംഭവത്തില്‍ ഗൗരവകരമായ അന്വേഷണവുമായി എന്‍.ഐ.എ. മൂന്നംഗ എന്‍.ഐ.എ സംഘമാണ് ഇന്നു കണ്ണൂരിലെത്തി ബോഗി പരിശോധന നടത്തിയത്. സംഭവത്തെ തീവ്രവാദ ആക്രമണമായി കണ്ടാണ്‌ ഗൗരവതരമായ അന്വേഷണവുമായി എന്‍.ഐ.എ മുന്നോട്ടു നീങ്ങുന്നത്.

എന്‍.ഐ.എ, കേരള പോലീസ്, റെയില്‍വേ, പോലീസ്, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവര്‍ വെവ്വേറെ അന്വേഷണങ്ങളാണ് നടത്തുന്നത്. തീവ്രവാദ ആക്രമണമായി തന്നെ വീക്ഷിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എന്‍.ഐ.എ അന്വേഷണം തന്നെയാണ് ഇതില്‍ പ്രധാനമായിട്ടുള്ളത്.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകളാണ് എന്‍.ഐ.എ. സംഘം ചൊവ്വാഴ്ച പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു. സംഭവത്തില്‍ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണ നിഗമനവുമായി ബന്ധപ്പെട്ടായിരിക്കും എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്യുക.

0Shares