
ടകരയിലെ വ്യാപാരികള്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം.

വ്യാപാരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പോലിസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കി.
